Monday
12 January 2026
23.8 C
Kerala
HomeKeralaഇലന്തൂര്‍ ഇരട്ട നരബലിക്കേസ് പ്രതി ലൈലയ്ക്ക് ജാമ്യമില്ല

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് പ്രതി ലൈലയ്ക്ക് ജാമ്യമില്ല

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് പ്രതി ലൈലയ്ക്ക് ജാമ്യമില്ല. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. കൊലപാതകങ്ങളില്‍ തനിക്ക് ഒരു രീതിയിലും പങ്കില്ലെന്നാണ് ലൈല കോടതിയില്‍ വാദിച്ചത്.

കെട്ടിച്ചമച്ച കഥകളാണ് പൊലീസിന്റേതെന്നും പദ്മ കൊലക്കേസില്‍ 12 ദിവസം ചോദ്യം ചെയ്തിരുന്നതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പരിഗണിക്കാതെ കോടതി ജാമ്യം നിരസിക്കുകയായിരുന്നു.

സാമ്പത്തിക അഭിവൃന്ദിക്കായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചു മൂടിയ കേസില്‍ ഒക്ടോബര്‍ 11ന് ആണ് സൂത്രധാരമായ ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയേയും അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ ലൈല റോസ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

RELATED ARTICLES

Most Popular

Recent Comments