Thursday
1 January 2026
23.8 C
Kerala
HomeIndiaജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍

ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍

ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഗുലാബതെങ് കെല്ലറില്‍ നിന്നാണ് രണ്ട് ഭീകരരെ സുരക്ഷാ സേന തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈനികര്‍ കണ്ടെടുത്തു.

ഹൈബ്രിഡ് ഭീകര വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കശ്മീരിലെ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഹൈബ്രിഡ് ഭീകരരെ കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഭീകരാക്രമണം നടത്താനും പിന്നീട് പതിവ് ജീവിതത്തിലേക്ക് കടക്കാനും പ്രാപ്തിയുളളവരാണ് ഈ തീവ്രവാദികള്‍.

അവരുടെ അസൈന്‍മെന്റുകള്‍ക്കിടയില്‍ അവര്‍ സാധാരണ ജീവിതം നയിക്കും. സാധാരണ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതിനാല്‍ തന്നെ അവരെ ട്രാക്ക് ചെയ്യാനും കണ്ടെത്താനും സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.

RELATED ARTICLES

Most Popular

Recent Comments