ഷാരോണ്‍ കൊലപാതകം; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്

0
67

പാറശാല ഷാരോണ്‍ കൊലപാതക കേസില്‍ പ്രതി, ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്ന് തെളിവെടുക്കും. ഇതിനു ശേഷം ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയില്‍ വാങ്ങി ചോദ്യംചെയ്യും.

അതേസമയംഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിലും പരതിയെന്ന് പോലീസ് പറഞ്ഞു. ഇന്റർനെറ്റിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഷായത്തിൽ കോപ്പർ സൾഫേറ്റാണ് ഗ്രീഷ്മ കലർത്തിയത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിടച്ചിരുന്നു. കഷായത്തിൽ കീശനാഷിനിയാണ് കലർത്തി നൽകിയത്. ഷാരോണിന്റെ ആന്തരിക അവയവങ്ങളിൽ നിന്ന് കോപ്പർ സൾഫേറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. തുരിശ് കാരണമാണോ മരണം സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിയ്ക്കുകയാണെന്നും പോലീസ് പറഞ്ഞു. ഇന്ന് എട്ട് മണിക്കൂറോളം നേരം ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നു.

ഗ്രീഷ്മയുടെ വീട്ടിൽ നിന്നും 14നാണ് ഷാരോൺ കഷായവും ജ്യൂസും കുടിക്കുന്നത്. അന്ന് രാത്രി തന്നെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്. അതേസമയം മുൻപും പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ച് ഷാരോണിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സ്ലോ പൊയിസൺ നൽകിയാണോ ഗ്രീഷ്മ കൃത്യം നടത്തിയത് എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

പെൺകുട്ടിയുടെ ആദ്യ ഭർത്താവ് പെട്ടെന്ന് മരിച്ച് പോകുമെന്ന് ജാതരത്തിൽ പറയുന്നുണ്ടെന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിൽ തനിക്ക് വിശ്വാസമില്ലെന്ന് തെളിയിക്കാനായി വെട്ടുകാട് പള്ളിയിൽവെച്ച് കുങ്കുമം തൊട്ടി താലി ചാർത്തിയെന്ന് ബന്ധുക്കൾ പറയുന്നു. കഷായത്തിന്റെ പേര് പലതവണ ചോദിച്ചിട്ടും ഗ്രീഷ്മ പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. കേസിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയാണ് നിർണ്ണായകമായത്.