Saturday
20 December 2025
22.8 C
Kerala
HomeKeralaമുതിർന്ന ആർഎസ്‌പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു

മുതിർന്ന ആർഎസ്‌പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു

മുതിർന്ന ആർഎസ്‌പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1940 ഏപ്രിൽ 20ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ബിഎ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി.

ആർഎസ്‌പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർഎസ്‌പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. 2018 വരെ പദവിയിൽ തുടർന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments