Thursday
18 December 2025
29.8 C
Kerala
HomeKeralaമ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് പേർ

മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് പേർ

മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് പേരെന്ന് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം. മ്യൂസിയത്ത് സ്ത്രീയെ അക്രമിച്ചയാൾ ഉയരമുള്ള വ്യക്തി. ശാരീരിക ക്ഷമതയുള്ളയാളാണ് മ്യൂസിയം ആക്രമണത്തിന് പിന്നിലെന്നാണ് സ്ഥിരീകരണം. സി.സി.ടി.വി ദൃശ്യങ്ങളിൽ ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചാണ് ഉയരം വിലയിരുത്തിയത്. കുറവൻകോണത്ത് അക്രമം നടത്തിയ ആൾക്ക് മറ്റൊരു ശാരീരിക രൂപമെന്നുമാണ് നിഗമനം.

മ്യൂസിയം അതിക്രമം ശരിയായ രീതിയിലാണെന്ന് തിരുവനന്തപുരം സിറ്റി ഡി.സി.പി അജിത് കുമാർ പ്രതികരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. അക്രമ സംഭവങ്ങൾ നടത്തിയത് ഒരാൾ തന്നെയാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമിയെ എത്രയും വേഗം കണ്ടെത്താനാകും.
കസ്റ്റഡിയിലെടുത്തവരുടെ തിരിച്ചറിയൽ പരേഡ് നടത്തി. പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് നിർണ്ണായക വിവരം ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിൽ വീണ്ടും അതിക്രമം ഉണ്ടായി . ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞു. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ഇതിനിടെ ബുധനാഴ്ച എത്തിയ അതേ ആൾ തന്നെയാണ് ഇന്നലെയും എത്തിയതെന്ന് കുറവൻകോണത്തെ വീട്ടമ്മ അശ്വതി നായർ പ്രതികരിച്ചു. പ്രതി വീണ്ടും വീട്ടിലെത്തിയതിൽ ആശങ്കയുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വീട്ടമ്മ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments