കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസ് പ്രതി

0
95

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസ് പ്രതി. പൊലീസിനെ പ്രതി ആക്രമിച്ചു. വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി ആശുപത്രിയിൽ അക്രമാസക്തമായി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഒയ്ക്ക് പരുക്കേറ്റു. ജില്ലാ ആശുപത്രിയുടെ ചില്ലുകൾ തകർത്തു.

കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ആശുപത്രിയിലെത്തി പരാക്രമം കാണിച്ചത്. കാഷ്വാലിറ്റി മുറിയിലെ ചില്ല് ഇയാൾ തലകൊണ്ട് അടിച്ച് പൊട്ടിച്ചു..ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കൈവശം വെച്ചതിന് കക്കാട് നിന്ന് ടൗൺ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. മുറിയിലെ ചില്ല് ഇയാൾ തലകൊണ്ട് അടിച്ച് പൊട്ടിച്ചു. അക്രമത്തിൽ ടൗൺ എസ്‌ഐ എ ഇബ്രാഹിം, സിവിൽ പൊലീസ് ഓഫീസർമാരായ എം ടി അനൂപ്, കെ നവീൻ എന്നിവർക്കും പരുക്കേറ്റു.