കണ്ണൂർ മമ്പറത്ത് എംഡിഎംഎ ലഹരിമരുന്ന് വേട്ടയുമായി എക്സൈസ് സംഘം

0
129

കണ്ണൂർ മമ്പറത്ത് എംഡിഎംഎ ലഹരിമരുന്ന് വേട്ടയുമായി എക്സൈസ് സംഘം. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാതിരിയാട് സ്വദേശി പിപി ഇസ്മയിലിനെ അറസ്റ്റ് ചെയ്തു. 14 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്. പിണറായി എക്സൈസ് റേഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്.

തൃശൂരില്‍ മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ രണ്ട് ദിവസം മുമ്പും പിടിയില്ലായിരുന്നു. അഞ്ചര ഗ്രാം എംഡിഎംഎയുമായാണ് രണ്ട് പേര്‍ പിടിയിലായത്. എടവലങ്ങ് സ്വദേശി ജോയല്‍, മേത്തല സ്വദേശി സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. രാത്രി കൈപ്പമംഗലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

തൃശൂര്‍ കയ്പമംഗലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പട്ടികയില്‍ വിദ്യാര്‍ത്ഥികളുമായുള്ള ലഹരി ഇടപാടുമുണ്ടായിരുന്നു. 15.2ഗ്രാം എംഡിഎംഎയുമായി വിഷ്ണു, ജിനേഷ് എന്നിവരാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക പരിശോധിക്കുന്നതിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നുണ്ടെന്ന് തെളിഞ്ഞത്. സംസ്ഥാനത്തൊട്ടാകെ എം.ഡി.എം.എ പിടികൂടുന്ന സംഭവങ്ങൾ വർധിക്കുകയാണ്.