‘ബഹിരാകാശ മേഖലയിൽ രാജ്യം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു’; പ്രധാനമന്ത്രി

0
136

ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 94-ാം എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയിൽ ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സർക്കാർ സംവിധാനങ്ങളുടെ പരിധിയിൽ ഒതുങ്ങിയിരുന്നു. ഇപ്പോൾ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കൾക്കും സ്വകാര്യ മേഖലയ്ക്കും തുറന്നിട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ മൊഗേരിയിലുള്ള ഗ്രാമത്തെ കുറിച്ച് പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചത്. മൊദേരയിലുള്ള രാജ്യത്തെ ആദ്യത്തെ സൗരോർജ്ജത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇവിടുത്തെ മിക്ക വീടുകളും സൗരോർജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതായും പറഞ്ഞു.

രാഷ്ട്രത്വ ദിനം

വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളും സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളും അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കും. ആന്ധ്രാപ്രദേശ് അതിന്റെ സ്ഥാപക ദിനം ആഘോഷിക്കും; കേരള പിറവി ആഘോഷിക്കും. കർണാടക രാജ്യോത്സവം ആഘോഷിക്കും. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു,’പ്രധാനമന്ത്രി പറഞ്ഞു.