Wednesday
31 December 2025
27.8 C
Kerala
HomeKeralaമ്യൂസിയത്തിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ, പ്രതിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രം പുറത്തുവിട്ടു

മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ, പ്രതിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രം പുറത്തുവിട്ടു

തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത സവാരിക്ക് എത്തിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.ഈ ചിത്രം ഉപയോഗിച്ചും നഗരത്തിലെ മറ്റിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. അക്രമിയുടെ കാർ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്.

വീഴ്ച ഉണ്ടായി എന്ന ആരോപണങ്ങളെ പൊലീസ് പൂർണമായും തള്ളുകയാണ്. ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായെന്നും,കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഇന്നലെ ഡി.സി.പി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments