191.96 രൂപയുടെ കത്തി വിറ്റത് 410 രൂപയ്ക്ക്; ആമസോണിന് പിഴ

0
146

ഗ്ലയർ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച് 45 ശതമാനം വിലക്കിഴിവിൽ 215 രൂപയ്ക്ക് ലഭിക്കും എന്ന പരസ്യം കണ്ട് കത്തി വാങ്ങിയതിന് ശേഷമാണ് പരാതിക്കാരൻ കത്തിയ്ക്ക് ടാക്സ് ഉൾപ്പെടെ 191.96 രൂപ മാത്രമാണുള്ളതെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

191.96 രൂപ പരമാവധി വില പ്രിന്റ് ചെയ്ത പായ്ക്കറ്റ് 410 രൂപ എന്നു വ്യാജപരസ്യം നൽകി 215 രൂപ ഡിസ്‌കൗണ്ട് വില ഈടാക്കിയ ആമസോൺ ഗുരുതരമായ നിയമലംഘനം നടത്തിയതായി കമ്മീഷൻ കണ്ടെത്തി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് വിൽപന നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അനുചിത വ്യാപാരം, സേവനന്യൂനത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കണ്ടെത്തിയ കമ്മീഷൻ ആമസോൺ കമ്പനി എം.ആർ.പി. നിയമം നുസരിച്ചുള്ള വ്യവസ്ഥകളും ലംഘിച്ചതായി കണ്ടെത്തി.

ഹർജിക്കാരന്റെ കൈയിൽനിന്ന് അധികമായി ഈടാക്കിയ 23.04 രൂപ ഒമ്പതു ശതമാനം പലിശയടക്കം തിരികെ നൽകാനും 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും പ്രസിഡന്റ് വി.എസ് മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കമ്മീഷൻ വിധിച്ചു.