പൊന്നിയിൻ സെൽവൻ ഒടിടിയിൽ എത്തി

0
114

അങ്ങിനെ കാത്തിരിപ്പിന് ശേഷം പൊന്നിയിൻ ശെൽവൻ ഒടിടിയിൽ എത്തി. ചിത്രം തീയ്യേറ്റർ റിലീസിന് ശേഷം ഒടിടിയിലേക്ക് എപ്പോൾ എത്തുമെന്നത് സംബന്ധിച്ച് പ്രേക്ഷകരുടെ ചോദ്യമുണ്ടായിരുന്നു. ഒടിടിയിൽ ചിത്രം എത്തുന്നതോടെ ഇതിന് പരിഹാരമാവുകയാണ്. നിലവിൽ ആമസോൺ പ്രൈമിലാണ് ചിത്രം എത്തിയത്.

എന്നാൽ പ്രൈം മെമ്പർമാർക്ക് ചിത്രം കാണാൻ സാധിക്കില്ല. ഇതിന് ആമസോൺ പ്രൈമിൻറെ റെൻറൽ ഓപ്ഷന്‍ ഉപയോഗപ്പെടുത്തണം. 199 രൂപയാണ് ഇതിന് റെൻറൽ ഓപ്ഷന്‍ എടുത്താൽ ഒന്നുകിൽ 30 ദിവസത്തിൽ സിനിമ കണ്ട് തീർക്കാം. ഇനി സിനിമ ഭാഗങ്ങളായാണ് കാണുന്നതെങ്കിൽ പരമാവധി 48 മണിക്കൂറിൽ കണ്ട് തീർക്കുകയോ വേണം.ഇതാണ് റെൻറൽ ഓപ്ഷൻറെ പ്രത്യേകത.നവംബർ 4 മുതൽ എല്ലാ പ്രൈം ഉപയോക്താക്കൾക്കും ചിത്രം ലഭ്യമാകുമെന്ന് പ്രൈം വ്യക്തമാക്കി.

മണിരത്നത്തിൻറെ സംവിധാനത്തിൽ കാർത്തി, വിക്രം, ഐശ്വര്യറായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി,ജയറാം, ശരത് കുമാർ, പ്രഭു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ചരിത്ര കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് പൊന്നിയിൻ സെൽവൻ.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൾ ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെയാണ് ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന ബഹുമതിയും പൊന്നിയിൻ സെൽവന് തന്നെ. ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം നേടിയത് 128 കോടിയാണ്.