താലിചാര്‍ത്തി വിവാഹിതരായി ആലും ആര്യവേപ്പും; ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങെന്ന് നാട്ടുകാർ

0
93

വിവാഹങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട് നമ്മള്‍. കൗതുകങ്ങളും രസകരമായ സംഭവങ്ങളും പല കല്യാണങ്ങളെയും അവിസ്മരണീയമാക്കാറുണ്ട്. ഇതിനെല്ലാം പുറമേ പരസ്പരം ആളുകള്‍ ഏറ്റുമുട്ടുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും കല്യാണ വീടുകളില്‍ നടക്കാറുണ്ട്. ഇനി കല്യാണം നടക്കുന്നത് മനുഷ്യര്‍ തമ്മിലല്ലെങ്കിലോ? കൂടുതല്‍ കൗതുകമാകും.

ഇവിടെ താലി ചാര്‍ത്തി വിവാഹിതരായത് രണ്ട് മരങ്ങള്‍ തമ്മിലാണ്. പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മില്‍. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. താലിയും പൂജാ സാധനങ്ങളും ചെണ്ടയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാം ഈ കല്യാണത്തിലുമുണ്ട്.

ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങാണിത്. ഹിന്ദുവിവാഹങ്ങളുടെ എല്ലാ ചടങ്ങുകളോടും കൂടിയാണ് വിവാഹം നടത്തിയത്. 300 പേര്‍ക്ക് വിവാഹസദ്യയും നല്‍കി. നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.