പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം; വിമുക്തഭടന്‍ അറസ്റ്റിൽ

0
155

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ അറസ്റ്റിൽ. പോക്‌സോ വകുപ്പ് പ്രകാരം മണ്ണഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആര്യാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വിഷ്ണു നിവാസില്‍ സുരേഷ് ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

നേതാജി ഭാഗത്ത് ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ ഭാഗത്തുവച്ച് പാന്റ് ഊരി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതി നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി കെ മോഹിത്തിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജു, എഎസ്‌ഐമാരായ സുധീര്‍, സിപിഒമാരായ ഷൈജു, ഷിനോയ്, വിഷ്ണു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.