ഋ​ഷി സു​നക്കി​നു പി​ന്നാ​ലെ അ​യ​ർ​ല​ണ്ടിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്

0
67

ബ്രി​ട്ട​നി​ൽ ഋ​ഷി സു​നക്കി​നു പി​ന്നാ​ലെ അ​യ​ൽ​രാ​ജ്യ​മാ​യ അ​യ​ർ​ല​ണ്ടിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്. ഫി​ന​ഗേ​ൽ പാ​ർ​ട്ടി ലീ​ഡ​റും നി​ല​വി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലി​യോ വ​രാഡ്ക​റാ​ണ് ഡി​സം​ബ​ർ 15ന് ​ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രിപ​ദ​മേ​റ്റെ​ടു​ക്കാ​നി​രി​ക്കു​ന്ന​ത്. കൂ​ട്ടു​മ​ന്ത്രി​സ​ഭാ ധാ​ര​ണ പ്ര​കാ​രം ലി​യോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന ടേ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​ത്. ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി​രി​ക്കും കാ​ലാ​വ​ധി. ഫീ​യ​നാ​ഫോ​ൾ നേ​താ​വ് മീ​ഹോ​ൾ മാ​ർ​ട്ടി​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി. നാ​ല്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ലി​യോ​യു​ടെ ര​ണ്ടാ​മൂ​ഴ​മാ​യി​രി​ക്കും ഇ​ത്.

2017ൽ ​ലി​യോ വ​രാ​ഡ്ക​ർ മു​പ്പ​ത്തെ​ട്ടാ​മ​ത്തെ വ​യ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം കി​ട്ടാ​ഞ്ഞ​തി​നാ​ലാ​ണ് കൂട്ടു​ക​ക്ഷി ഭ​ര​ണം വേ​ണ്ടി​വ​ന്ന​ത്. 2011-16 കാ​ല​ഘ​ട്ട​ത്തി​ൽ ലി​യോ വി​വി​ധ വ​കു​പ്പു​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.

1960 ക​ളി​ൽ മും​ബൈ​യി​ൽ​നി​ന്നു ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യ ഡോ. ​അ​ശോ​ക് വ​രാഡ്കറു​ടെ​യും ബ്രി​ട്ട​നി​ൽ ന​ഴ്‌​സാ​യി​രു​ന്ന അ​യ​ർ​ല​ണ്ടി​ലെ വാ​ട്ട​ർ​ഫോ​ർ​ഡ്‌​കാ​രി​യാ​യ മി​റി​യ​ത്തി​ന്‍റെ​യും മ​ക​നാ​ണ് ലി​യോ. പി​ന്നീ​ട് ലി​യോ​യു​ടെ കു​ടും​ബം ബ്രി​ട്ട​നി​ൽ​നി​ന്ന് അ​യ​ർ​ല​ണ്ടി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു. ട്രി​നി​റ്റി കോ​ള​ജി​ൽ​നി​ന്നു മെ​ഡി​സി​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ലി​യോ കു​റ​ച്ചു കാ​ലം മും​ബൈ​യി​ൽ ഡോ​ക്ട​റാ​യി സേ​വനം ചെയ്തിരുന്നു. കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.