കവറിനുള്ളിൽ യുവതിയുടെ മൃതദേഹം: കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ്

0
91

എറണാകളുത്ത് പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ്. സംഭവത്തിൽ ഭർത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം നഗരം വിട്ടതായാണ് സൂചന.

വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൾ സ്വദേശികളെന്ന് പോലീസ് കണ്ടെത്തി. കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. പ്ലാസ്റ്റിക് കവറ് കൊണ്ടും കബിളി പുതപ്പ് കൊണ്ടും പൊതിഞ്ഞ് കെട്ടി അഴുകിയ നിലയിലാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.

ലക്ഷമിയെന്നാണ് യുവതിയുടെ പേര്. രാം ബഹദൂർ എന്നാണ് ഭർത്താവ് നൽകിയ പേര്. അധികമാരോടും ബന്ധമില്ലാതിരുന്ന ദമ്പതികൾ സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയോട് പറഞ്ഞത്. ഒന്നരവർഷമായി ഇളംകുളത്തെ വാടകവീട്ടിലായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും താമസം. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ലാൽ ബഹദൂറിൻറെ ഫോൺ സ്വിച്ച്ഡ് ഓഫാണ് എന്നാണ് പോലീസ് പറയുന്നത്.