മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകർന്നുവീണ് രണ്ടുമരണം

0
110

മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകർന്നുവീണ് രണ്ടുമരണം. ഒഡീഷ സ്വദേശികളായ ശങ്കർ, സുശാന്ത് എന്നിവരാണ് മരിച്ചത്.

ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു.

രാവിലെ 11 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തി സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.