തുറിച്ച്നോക്കി: മുംബൈയിൽ 28 കാരനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു

0
82

മുംബൈയിൽ 28 കാരനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. അക്രമികളിൽ ഒരാളെ കൊല്ലപ്പെട്ടയാൾ തുറിച്ചുനോക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഞായറാഴ്ച പുലർച്ചെ മാട്ടുംഗ മേഖലയിലെ ഒരു റസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം.

അക്രമികളിൽ ഒരാളെ 28കാരൻ തുറിച്ചുനോക്കിയതിന്റെ പേരിൽ സ്ഥലത്ത് സംഘർഷം ഉണ്ടാവുകയായിരുന്നു. പിന്നാലെ ഇവർ യുവാവിന്റെ തലയിൽ ബെൽറ്റ് കൊണ്ട് അടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തു. ഇയാളെയും സുഹൃത്തിനെയും പ്രതികൾ അസഭ്യം പറയുകയും ചെയ്തു. ക്രൂരമർദ്ദനത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ ഐപിസി 302 (കൊലപാതകം), 504 (മനഃപ്പൂർവ്വം അപമാനിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്