ഡൽഹിയെ മാലിന്യമുക്ത നഗരമാക്കണം: ദീപാവലി ദിനത്തിൽ കെജ്രിവാൾ

0
65

ഏഷ്യയിലെ ഏറ്റവും മലിനമായ പത്ത് നഗരങ്ങളിൽ ഡൽഹിയുടെ പേരില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മലിനീകൃതമായ പത്ത് നഗരങ്ങളിൽ എട്ടും ഇന്ത്യൻ നഗരമാകുമ്പോൾ അതിൽ ഡൽയില്ലെന്നാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ പട്ടികയിൽ ആദ്യമെത്തുന്ന നഗരമായിരുന്നു ഡൽഹി. എന്നാൽ ഇനി അങ്ങനെയുണ്ടാവില്ലെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹിയെ പൂർണ്ണമായും മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജത്തോടെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണം തടയാനുള്ള സർക്കാരിന്റെ കഠിന പ്രയത്‌നത്തിന് ഫലം കണ്ടുവെന്നാണ് കെജ്രിവാൾ പറഞ്ഞത്.

ലക്ഷ്യത്തിലേക്ക് ഒരുപാട് ദൂരം ഇനിയും മുന്നോട്ട് ഉണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം നേടുന്നത് വരെ ആ പരിശ്രമം തുടരുമെന്നും കെജ്രിവാൾ പറഞ്ഞു.