Monday
12 January 2026
23.8 C
Kerala
HomeKerala9 വെെസ് ചാൻസിലർമാരും തൽക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്നും അവർക്ക് തുടരാമെന്നും ഹെെക്കോടതി

9 വെെസ് ചാൻസിലർമാരും തൽക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്നും അവർക്ക് തുടരാമെന്നും ഹെെക്കോടതി

ഗവർണർ രാജി ആവശ്യപ്പെട്ട 9 വെെസ് ചാൻസിലർമാരും തൽക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്നും അവർക്ക് തുടരാമെന്നും ഹെെക്കോടതി. ചാൻസിലർ കൂടിയായ ഗവർണർ കാരണം കാണിക്കൽ നോട്ടീസിൽ തീരുമാനം എടുക്കും വരെ തുടരാമെന്നും കോടതി വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് വിസിമാർക്ക് കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.

സർവ്വകലാശാല വെെസ് ചാൻസലർമാർ രാജിവെക്കണമെന്ന ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുകയായിരുന്നു ഹെെക്കോടതി. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്. 9 സർവ്വകലാശാകളിലെ വെെസ് ചാൻസിലർമാർ ഇന്ന് രാവിലെ 11. 30 ന് രാജിവെവെയ്ക്കണമെന്നാണ് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ആവശ്യപ്പെട്ടത്.ഇതിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.

കേസ്‌ കോടതി പരിഗണിക്കും എന്ന്‌ വ്യക്തമായതോടെ രാജി ആവശ്യം മാറ്റി ഗവർണർ വിസിമാർക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments