ദീപാവലി: വാഗാ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ

0
60

രാജ്യം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. വീടുകൾ അലങ്കരിച്ചും മധുരം പങ്കിട്ടും വിപുലമായ ആഘോഷ പരിപാടികളാണ് എല്ലായിടത്തും നടക്കുന്നത്. അതേസമയം അതിർത്തികളിൽ കുടുംബാംഗങ്ങളില്ലാതെ ഇന്ത്യൻ സൈന്യവും  ദീപാവലി ആഘോഷിക്കുകയാണ്.

രാജ്യാതിർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്ടിച്ചും എല്ലാം സൈനികർ ദീപാവലി ആഘോഷിച്ചു.

ഇതിന് പുറമെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്) പാകിസ്ഥാൻ റേഞ്ചേഴ്‌സും അട്ടാരി-വാഗാ അതിർത്തിയിൽ മധുരം കൈമാറി. ഇവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈനികർക്കൊപ്പം ഇത്തവണയും ദീപാവലി ആഘോഷങ്ങൾക്കായി അതിർത്തിയിലെത്തിയിട്ടുണ്ട്.