ശ്രീലങ്കൻ അഭയാർത്ഥികളെ ‘മൂന്നാം രാജ്യത്തേക്ക്’ നാടുകടത്തുമെന്ന് യുകെ

0
55

ഷാഗോസ് ദ്വീപുകളിൽ നിന്ന് ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ. ശ്രീലങ്കയിലേക്ക് ‘സ്വമേധയാ’ മടങ്ങിയില്ലെങ്കിൽ മൂന്നാം രാജ്യത്തേക്ക് ഇവരെ മാറ്റാനാണ് തീരുമാനം.

ഷാഗോസ് ദ്വീപസമൂഹത്തിലെ ഒരു ദ്വീപായ ഡീഗോ ഗാർസിയയിൽ 120 ശ്രീലങ്കൻ പൗരന്മാർ താമസിക്കുന്നുണ്ടെന്ന് ദി ഐലൻഡ് റിപ്പോർട്ട് ചെയ്തു.

ലങ്കൻ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്നവർ അഭയാർത്ഥികളെ യുകെയിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഷാഗോസ് ദ്വീപസമൂഹത്തിന്റെ മേലുള്ള പരമാധികാരം ഒരു തർക്ക വിഷയമാണ്.

മൗറീഷ്യസും യുണൈറ്റഡ് കിംഗ്ഡവും ഷാഗോസ് ദ്വീപസമൂഹത്തിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.