സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

0
68

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.

തിങ്കളാഴ്‌ച രാവിലെ 11.30നകം രാജിവയ്‌ക്കണമെന്നാണ് നിർദേശം.

കേരള സര്‍വ്വകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്), കണ്ണൂർ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.