തൃശൂരിലെ എംഡിഎംഎ റാക്കറ്റ് പ്രത്യേക സംഘം അന്വേഷിക്കും

0
68

തൃശൂരിലെ എംഡിഎംഎ റാക്കറ്റുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ് വകുപ്പ്. തൃശൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും.

പ്രതികളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. മിക്കവരും 17 മുതൽ 25 വരെ വയസ് പ്രായമുള്ളവരാണ്. ഇവരിൽ തുടക്കക്കാരായ ഇടപാടുകാർക്ക് കൌൺസിലിങ് നൽകും. മറ്റുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസം കൈപ്പമംഗലത്ത് പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് 925 ഇടപാടുകളെ കുറിച്ചുള്ള വിവരമാണ് എക്സൈസിന് ലഭിച്ചത്. പ്രതികളിൽ നിന്ന് 52 പേജുകളിലായി ഇടപാടുകാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചു. 180ഓളം പേരുടെ വിവരങ്ങളാണ് ലഭിച്ചത്. ഇവരിൽ ചിലർക്ക് കടമായിട്ടും എംഡിഎംഎ നൽകിയിട്ടുണ്ട്.