സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതിയിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

0
133

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതിയിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആവശ്യമുള്ള തുക വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുട്ടിക്ക് ആറ് മുതല്‍ എട്ട് രൂപ വരെയാണ് 2016ല്‍ നിശ്ചയിച്ച തുക. ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രധാന ചുമതല അതാത് സ്‌കൂളിലെ അധ്യാപകര്‍ക്കാണ്.

പ്രധാന അധ്യാപകരുടെ ആവശ്യം ന്യായമാണെന്നും എത്രയും വേഗം തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.