ഉത്തർപ്രദേശിൽ ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിന് മർദ്ദനം

0
111

ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് ക്രൂരത. ഉത്തർപ്രദേശ് ബഹ്റൈച്ചിലാണ് മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിനോട് ക്രൂരത നടന്നത്.

ക്രൂരമായി മർദിച്ച ശേഷം തല മൊട്ടയടിച്ച് കരി ഓയിൽ ഒഴിച്ചു. ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ആരോപണം.

ബിജെപി പ്രാദേശിക നേതാവ് രാധ ശ്യാം മിശ്രയുടെ നേതൃത്വത്തിലാണ് മർദനം. 30 വയസുകാരനായ രാജേഷ് കുമാറിനാണ് ക്രൂര മർദ്ദനമേറ്റത്.