ചരിത്രത്തെ വെട്ടിമാറ്റാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
59

ചരിത്രത്തെ വെട്ടിമാറ്റാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരസേനാനികളെ മറക്കുന്നത് പൊറുക്കാനാകാത്ത അപരാധമാണ്.

സ്വാതന്ത്ര്യ സമരത്തിന്‍റെ ഒറ്റുകാരെ മഹാന്മാരായി ചിത്രീകരിക്കുന്നു. വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

അയ്യങ്കാളി ഹാളിൽ വക്കം ഖാദർ ഫൗണ്ടേഷൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.