വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊന്നത് പ്രണയം നിരസിച്ചതിന്

0
93

പാനൂരിൽ വീട്ടിനുള്ളിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ മാനന്തേരി സ്വദേശിയായ ശ്യാംജിത്താണ് പിടിയിലായത്. വിഷ്ണു പ്രിയ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ഇന്ന്, ഒക്ടോബർ 22 ന് ഉച്ചയോടെയാണ് വിഷ്ണു പ്രിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയ യുവതി. സംഭവം നടന്ന സമയത്ത് യുവതിയുടെ മാതാപിതാക്കൾ അടുത്ത തന്നെയുള്ള കുടുംബവീട്ടിലായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി യുവതിയും ഇവരോടൊപ്പമായിരുന്നു. എന്നാൽ രാവിലെ കുളിക്കാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

മകൾ തിരികെ എത്താതതിനെ തുടർന്ന് അന്വേഷിച്ചെത്തിയ വിഷ്ണു പ്രിയയും അമ്മയാണ് വിഷ്ണുപ്രിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാൾ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടുവെന്ന് പ്രദേശവാസികൾ പറയുകയായിരുന്നു. തുടർന്ന് വിഷ്ണു പ്രിയയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശ്യാംജിതിനെ പിടികൂടിയത്. സംഭവത്തെ തുടർന്ന് ഉത്തരമേഖല ഡിഐജി രാഹുൽ ആർ നായരും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയും സ്ഥലത്തെത്തിയിരുന്നു.