Monday
12 January 2026
21.8 C
Kerala
HomeKeralaമിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 5 വർഷം കഠിന തടവും 8,000 രൂപ പിഴയും . തൃശ്ശൂർ ഏനാമാവ് സ്വദേശി മനോജിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്

2018 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ വിരുന്നു വന്ന കുട്ടിയെ ‘മിഠായി തരാം’ എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി പീഡനവിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞു.

തുടർന്ന് മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കോടതിൽ പ്രതിക്കെതിരെ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

പാവറട്ടി സബ് ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ ടി മേപ്പിള്ളിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും, സഹായിയായി അഡ്വ. അമൃതയും ഹാജരായി.

RELATED ARTICLES

Most Popular

Recent Comments