ഒക്ടോബർ 24 ന് ശേഷം പഴയ ഐഫോണുകളില്‍ വാട്‌സാപ് പ്രവർത്തനം നിലയ്ക്കുമെന്ന് റിപ്പോർട്ട്

0
135

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു.

ഈ മാറ്റങ്ങൾ തന്നെയാണ് വാട്സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഒക്ടോബർ 24 ന് ശേഷം താരതമ്യേന പഴയ ഐഫോണുകളില്‍ വാട്‌സാപ് പ്രവർത്തനം നിലയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്‌സാപ് പ്രവര്‍ത്തിക്കാതാകുക. പലര്‍ക്കും ഇപ്പോള്‍ത്തന്നെ വാട്‌സാപ് ഇക്കാര്യം മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്. ഇതിനുപരിഹാരമായി ഫോണുകള്‍ അപ്‌ഡേറ്റു ചെയ്താല്‍ മതിയാകും.

പഴയ ഐഫോൺ മോഡലുകള്‍ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാല്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ ഫോണുകളിലും വാട്‌സാപ് പ്രവര്‍ത്തനം നർത്തുമെന്നാണ് സൂചന. ഇനി ഐഫോണിലാണെങ്കിൽ സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ പ്രശ്നം പരിഹരിക്കാം.