തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്

0
88

തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ബോളിവുഡ്  തെന്നിന്ത്യന്‍ സിനിമകള്‍ കണ്ട് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘കെഡി-ദ ഡെവിള്‍’  എന്ന കന്നഡ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിലായിരുന്നു സഞ്ജയ് ദത്തിന്റെ പ്രതികരണം.

കെജിഎഫ് 2 എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തില്‍ അധീര എന്ന വില്ലന്‍ കഥാപാത്രമായി എത്തിയ സഞ്ജയ് ദത്ത് വലിയ കയ്യടി നേടിയിരുന്നു. കെജിഎഫിന് ശേഷം സഞ്ജയ് ദത്ത് വേഷമിടുന്ന കന്നഡ ചിത്രമാണ് കെഡി-ദ ഡെവിള്‍. യാഷിനും പ്രശാന്ത് നീലിനുമൊപ്പം കെജിഎഫ് ചെയ്‌തെന്നും രാജമൗലിയെ അടുത്തറിയാമെന്നും പറഞ്ഞ സഞ്ജയ് ദത്ത്, തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ കൂടുതല്‍ പാഷനും എനര്‍ജിയും ഹീറോയിസവുമൊക്കെ കാണാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.

ബോളിവുഡ് പഴയകാലം മറന്നുപോകരുതെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ഇനിയും കൂടുതല്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ തനിയ്ക്ക് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സംവിധായകനായ പ്രേമിനൊപ്പം കെജി ചെയ്യാന്‍ പോകുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിലേയ്ക്ക് എത്തിയതെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു