Monday
12 January 2026
23.8 C
Kerala
HomeIndiaസൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളി സൈനികനും

സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളി സൈനികനും

അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളി സൈനികനും . കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറി കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ ആണ് അപകടത്തിൽ മരിച്ചത്.

നാലുവർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായി അശ്വിൻ സേനയിൽ കയറിയത്.അവധിക്ക നാട്ടിൽ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്.

സെന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് മരണവിവരം വീട്ടിൽ അറിയിച്ചത്. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം ഇന്നലെ രാലിലെയായിരുന്നു അപകടം നടന്നത്. രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ചുപേരാണ് എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments