മധ്യപ്രദേശില്‍ ബസ് മറിഞ്ഞ് 14 മരണം, 35 പേര്‍ക്ക് പരിക്ക്

0
170

മധ്യപ്രദേശിലെ രേവയില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിക്കുകയും 35 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ പാത 30 ല്‍ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്.

വഴിയാത്രക്കാരാണ് അപകടവിവരം സൊഹാഗി പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു. ബസിന്റെ ക്യാബിനിനുള്ളില്‍ മൂന്നോ നാലോ പേര്‍ കുടുങ്ങിക്കിടന്നതായി പോലീസ് പറഞ്ഞു.പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി തെയോന്തര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു.

ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു.