Friday
9 January 2026
26.8 C
Kerala
HomeKeralaഒഴിഞ്ഞുകിടന്ന പുരയിടത്തിൽ 8 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ

ഒഴിഞ്ഞുകിടന്ന പുരയിടത്തിൽ 8 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ

ഒഴിഞ്ഞുകിടന്ന പുരയിടത്തിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 8 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ എക്സൈസ് ഉദ്യോ​ഗസ്ഥർ പിടികൂടി. കൊല്ലം ജില്ലയിലെ തഴവയിലാണ് സംഭവം. കുലശേഖരപുരം പുതിയകാവിന് സമീപം പുന്നക്കുളത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.

22 ചാക്കുകളിലായി 14000 പാക്കറ്റ് പാൻ മസാലയാണ് പിടിച്ചെടുത്തത്. ഉടമയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും കരുനാഗപ്പള്ളി എക്സൈസ് അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
RELATED ARTICLES

Most Popular

Recent Comments