ഗൂഗിളിന്‌ 1,337 കോടി രൂപ പിഴ

0
130

ആൻഡ്രോയ്‌ഡ്‌ മൊബൈൽ മേഖലയിലെ മുന്‍നിരക്കാരന്‍ എന്ന സ്ഥാനം ദുരൂപയോ​ഗപ്പെടുത്തി അനഭിലഷണീയമായ ഇടപാടുകള്‍ നടത്തിയതിന് സേര്‍ച്ച് എന്‍ജിന്‍ ഭീമനായ ​ഗൂ​ഗിളിന് 1337 കോടി രൂപ പിഴയിട്ട് കോപംറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ).

ഗൂഗിളുമായി ബന്ധപ്പെട്ട വിപണികളിൽ പ്രവേശിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ എതിരാളികളെ തടയുന്നു എന്നതാണ് പ്രധാന പരാതി. മത്സരരം​ഗത്ത് സമാനമായ പരിമിതി രാജ്യാന്തരതലത്തില്‍ ആപ്പിള്‍ കമ്പനിയില്‍ നിന്നും നേരിടുന്നു എന്ന് ​ഗൂ​ഗിള്‍ സിസിഐയ്ക്ക് മുന്നില്‍ വാദിച്ചുവെങ്കിലും  അം​ഗീകരിക്കപ്പെട്ടില്ല.