തൃണമൂല്‍ കോൺഗ്രസുമായി അടുത്തബന്ധമുള്ള വ്യവസായിയുടെ പക്കല്‍നിന്ന് വന്‍തോതില്‍ കള്ളപ്പണം പിടിച്ചു. ഹൗറ ഷിബ്പുരില്‍ ഷൈലേന്ദ്ര പാണ്ഡെയുടെ രണ്ടു വീട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയത്.
കണക്കില്‍പ്പെടാത്ത 8.1 കോടി രൂപയും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു. വിവിധ ഓൺലൈൻ ആപ്പുകള്‍ വഴി ചിട്ടി, വിദേശ പണമിടപാടുകള്‍ എന്നിവ നടത്തുന്ന ഇയാളുടെയും സഹായികളുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ആറു മാസത്തിനുള്ളില്‍ 207 കോടി രൂപയുടെ ഇടപാട് നടന്നതായും അധികൃതർ പറഞ്ഞു.
അടുത്തിടെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കിമിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ അമര്‍ഖാന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയില്‍ 18 കോടി പിടിച്ചെടുത്തിരുന്നു.