സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വര്‍ണം മോഷ്‌ടിച്ച പൊലീസുകാരൻ അറസ്റ്റിൽ

0
90

സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്‌ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. അരൂർ സ്വദേശിയും എറണാകുളം എ ആർ ക്യാംപിലെ പൊലീസുകാരനുമായ അമൽദേവിനെയാണ് ഞാറയ്‌ക്കൽ പൊലീസ് അറസ്റ്റു ചെ‌യ്‌തത്. എറണാകുളം ഞാറയ്‌ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.