ആശുപത്രി ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

0
116

വയനാട് മെഡിക്കല്‍ കോളേജിലെത്തിയെ അസാം സ്വദേശിയായ യുവതിയാണ്‌ ആംബുലന്‍സില്‍ പെൺകുഞ്ഞിന് ജന്മം നൽകിയത്.വേദനയെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും പ്രസവ വാര്‍ഡിലേക്ക് കൊണ്ടു പോകുംവഴിയാണ് പ്രസവം.

അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പനമരം അടക്ക കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഫാത്തിമ ഹത്തൂൽ.