Monday
12 January 2026
25.8 C
Kerala
HomeKeralaസ്കൂൾ വിനോദയാത്ര വർഷത്തിൽ മൂന്ന് ദിവസം മാത്രം; പുതിയ മാനദണ്ഡങ്ങൾ

സ്കൂൾ വിനോദയാത്ര വർഷത്തിൽ മൂന്ന് ദിവസം മാത്രം; പുതിയ മാനദണ്ഡങ്ങൾ

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡ പ്രകാരം സ്കൂള്‍ വിനോദയാത്രകള്‍ വർഷത്തിൽ മൂന്ന് ദിവസം മാത്രമേ നടത്താനാകൂ. ഇതിനായി ഗതാഗതവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ.

വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കുന്ന ചുമതല സ്കൂള്‍ അധികൃതര്‍ ഏറ്റെടുക്കണം. നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകള്‍ പാടില്ല. രാത്രി പത്തിനു ശേഷവും രാവിലെ അഞ്ചിന് മുന്‍പും യാത്ര പാടില്ല.

വിനോദ–പഠന യാത്രയ്ക്ക് മുന്‍പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ അറിയിക്കണം. ഒരു അക്കാഡമിക് വര്‍ഷം മൂന്നു ദിവസമേ വിനോദയാത്രക്കായി മാറ്റിവയ്ക്കാവൂ. 15 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകനെന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം പാലിക്കണമെന്നും മാര്‍ഗരേഖയിൽ നിഷ്കർഷിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments