Monday
12 January 2026
31.8 C
Kerala
HomeKeralaഎല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഒളിവിൽ കഴിയുന്ന എംഎൽഎയ്‌ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ വിവരം പൊലീസ് കോടതിയെ അറിയിക്കും. ഇതിനിടെ ഉത്തരവിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കോടതിയിൽ ഉന്നയിച്ചത്. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ടെന്നും ഇവർ നിരവധി കേസുകളിലെ പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എംഎൽഎ കോടതിയിൽ പറഞ്ഞു. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എൽദോസിനായി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞ മാസം 28ന് പരാതി നൽകുമ്പോൾ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപ്പോഴും യുവതി പരാതി നൽകിയിരുന്നില്ലെന്നും എംഎൽഎ വാദിച്ചു. കേസിൽ വാദം പൂർത്തിയായി. കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റിയിട്ടുണ്ട്.എംഎൽഎ നിലവിൽ ഒളിവിലാണ്.

ഇതിനിടെ എംഎൽഎ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിൽ മൊഴി നൽകി. കോവളം സൂയിസൈഡ് പോയിന്റിൽ വെച്ചായിരുന്നു സംഭവം. എന്നാൽ സംശയം തോന്നിയപ്പോൾ ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചിരുന്നുവെന്നാണ് മൊഴി. തുടർന്ന് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പൊലീസെത്തിയപ്പോൾ ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിയെന്നും യുവതി പറയുന്നു.

എൽദോസ് കുന്നപ്പിള്ളി അദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചുവെന്നാണ്പരാതിക്കാരി ആരോപിച്ചിരുന്നത്. എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവൈങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും യുവതി മൊഴിയിൽ പറഞ്ഞിരുന്നു. എംഎൽഎയുമായി നേരത്തെ പരിചയമുണ്ടെന്നും ജൂലൈ മുതൽ അടുത്ത ബന്ധത്തിലായെന്നും യുവതി മൊഴിയിൽ പറയുന്നു. എംഎൽഎയുടെ കഴുത്തിലെ കുരുശുമാല തന്റെ കഴുത്തിൽ അണിയിച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ബന്ധത്തിൽ നിന്നു പിന്മാറാൽ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറിയും പുറത്തുകൊണ്ടുപോയും ഉപദ്രവിച്ചുവെന്നും മൊഴിയിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments