മഞ്ചേരിയിൽ ‌ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

0
136

മഞ്ചേരി കോഴിക്കാട്ട്കുന്നിൽ ഭാര്യ ഭർത്താവിനെ കുത്തികൊന്നു.  നാരങ്ങാതൊടി കുഞ്ഞിമുഹമദ് (65) നെയാണ് ഭാര്യ നഫീസ കറിക്കത്തികൊണ്ട് കൊലപ്പെടുത്തിയത്. ബുധനാഴ്‌ച രാവിലെ 10.30നാണ് സംഭവം. വാക്‌തർക്കത്തിനിടെ കത്തിയെടുത്ത്‌ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസികൾ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11ഓടെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തുവരികയാണ്‌.