ഷിംലയിൽ ടിക്കന്ദർ സിങ്‌ സിപിഐ എം സ്ഥാനാർഥി; 12 സീറ്റിൽ പാർടി സ്ഥാനാർഥികളായി

0
151

ഹിമാചലിൽ ഒരു സീറ്റിൽക്കൂടി സിപിഐ എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഷിംല അർബൻ സീറ്റിൽ ടിക്കന്ദർ സിങ്‌ പൻവർ മത്സരിക്കും. ഇതോടെ 12 സീറ്റിൽ സിപിഐ എമ്മിന്‌ സ്ഥാനാർഥികളായി. ഉന, സൊളാൻ, കുല്ലു മണ്ഡലങ്ങളിൽക്കൂടി വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗമായ ടിക്കന്ദർ 2012ൽ ഷിംല ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിംലയിൽനിന്ന്‌ മൽസരിച്ച്‌ ത്രികോണ പോരാട്ടത്തിൽ മൂന്നാമതെത്തി.ടിക്കന്ദർ സ്ഥാനാർഥിയായി എത്തിയതോടെ ടിയോഗിന്‌ പുറമെ ഷിംലയിലും കടുത്ത പോരാട്ടത്തിന്‌ ഒരുങ്ങുകയാണ്‌. ടിയോഗിൽ സിറ്റിങ് എംഎൽഎ രാകേഷ് സിംഗ വീണ്ടും ജനവിധി തേടും. കുശാൽ ഭരദ്വാജ് (ജോഗീന്ദർ നഗർ), ദേവകി നന്ദ (അന്നി), ഭൂപേന്ദ്രസിങ് (ധരംപുർ മണ്ഡി), മഹേന്ദ്ര റാണ (സെരാജ്), ഡോ. കശ്മീർ സിങ് താക്കൂർ (ഹമീർപുർ), നരേന്ദ്രസിങ് (ചമ്പ), ആശിഷ്‌ കുമാർ (പച്ചഡ്), ഡോ. കുൽദീപ് സിങ് തൻവർ (കസുംറ്റി), കിഷോരി ലാൽ (കർസോഗ്), വിശാൽ ഷങ്ക്ത (ജുബ്ബൽ കോട്‌ഘായ്‌) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.