ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അള്‍ട്രാവയലറ്റ് എ77 2022 നവംബര്‍ 24-ന് ഇന്ത്യന്‍ വിപണിയില്‍

0
92

ടിവിഎസിന്റെ പിന്തുണയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അള്‍ട്രാവയലറ്റ് എ77 2022 നവംബര്‍ 24-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2019 നവംബറില്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീ-പ്രൊഡക്ഷന്‍ പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ബ്രാന്‍ഡിന്റെ പുതിയ നിര്‍മ്മാണ, അസംബ്ലി ഫാക്ടറിയിലാണ് പുതിയ അള്‍ട്രാവയലറ്റ് എഫ്77 നിര്‍മ്മിക്കുക. 70,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യം ആദ്യ വര്‍ഷം ഏകദേശം 15000 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കും. പ്രതിവര്‍ഷം 1,20,000 യൂണിറ്റുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ സൗകര്യം പ്രാപ്തമാകും.