Thursday
1 January 2026
22.8 C
Kerala
HomeWorldസ്വീഡന്റെ കലാവസ്ഥാ മന്ത്രിയായി 26 കാരി

സ്വീഡന്റെ കലാവസ്ഥാ മന്ത്രിയായി 26 കാരി

സ്വീഡന്റെ കലാവസ്ഥാ മന്ത്രിയായി 26 കാരി. ലിബറൽ പാർട്ടിയുടെ യുവനേതാവായ റൊമീന പോൾമൊഖ്താരിയെ സ്വീഡന്റെ കാലാവസ്ഥ മന്ത്രിയായി നിയമിച്ചു. ഇതോടെ സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി റൊമീന മാറി.

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാട്ടം നയിച്ച് ലോക ശ്രദ്ധനേടിയ ഗ്രേറ്റ തുൻബർഗിന്റെ നാടാണ് സ്വീഡൻ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ അവതരിപ്പിച്ച കാബിനറ്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് റൊമിന ഇടംനേടിയത്.പുതിയ മന്ത്രിസഭയിൽ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്.

ഇറാനിയൻ വംശജയായ റൊമീന സ്റ്റോക്‌ഹോമിന്റെ ഗ്രാമപ്രദേശത്താണ് ജനിച്ചത്. കാലാവസ്ഥാ പരിസ്ഥിതി മന്ത്രിയായ റൊമീന 27 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന മുൻ റെക്കോർഡാണ് മറികടന്നത്. സ്വീഡിഷ് ജനസംഖ്യയിലെ ഒരു കോടിയാളുകൾ വിദേശീയരാണ്. അതിൽ തന്നെ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ,സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി എത്തിയവരാണ്.

RELATED ARTICLES

Most Popular

Recent Comments