ഒഴിഞ്ഞ മണൽ പ്രദശങ്ങൾ അടച്ച് ഷാർജ ; 2440 പെയ്ഡ് പാർക്കിങ്ങുകൾ കൂടി തുറന്നു

0
108

ഷാർജ : ജനസംഖ്യാ കുതിപ്പിനെ നേരിടുന്നതിന്റെ ഭാഗമായി താമസക്കാർക്കും സന്ദർശകർക്കും പാർക്കിംഗ് സേവനങ്ങൾ നൽകുന്നതിനായി ഷാർജയിലെ 2,440 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ പണമടച്ചുള്ള സ്ലോട്ടുകളാക്കി മാറ്റിയതായി മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു . പൊതു പാർക്കിംഗ് സ്ഥലങ്ങൾ വിപുലീകരിക്കുന്നതിനും എല്ലാ മേഖലകളിലും ഫീസ് ഈടാക്കുന്നതിനുമുള്ള വാർഷിക പദ്ധതികൾക്ക് അനുസൃതമായി അതോറിറ്റി പ്രവർത്തിക്കുന്നുവെന്ന് ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമദ് അൽ ഖാഇദ് പറഞ്ഞു.

ഷാർജയിൽ 57000 പാർക്കിങ്ങുകളാണ് നിലവിലുള്ളത്. ഇവയെല്ലാം കൃത്യമായ നിരീക്ഷണങ്ങളിലുള്ളതിനാൽ, പണമടക്കാതെ പാർക്കിംഗ് ചെയ്യുകയോ കൃത്യമായി വാഹനം പാർക്ക് ചെയ്യാതെ മാറ്റുവാഹനങ്ങൾക് കൂടിയുള്ള സ്ഥലം അപഹരിക്കുന്ന രീതിയിൽ പാർക്ക് ചെയ്യുകയോ ചെയ്താൽ പിഴയീടാക്കും.മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഒഴിഞ്ഞ മണൽ പ്രദേശനങ്ങളിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഇവയെല്ലാം തന്നെ കൃത്യമായ പാർക്കിങ്ങുകളിലേക്ക് മൂന്നു ദിവസത്തിനകം ദിവസത്തിനകം എടുത്തുമാറ്റേണ്ടതാണെന്നും വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെന്നും പബ്ലിക് പാർക്കിംഗ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഹമീദ് അൽ ക്വയ്‌ദ് പറഞ്ഞു. കൂടാതെ ഈ മണൽ പ്രദേശങ്ങൾ അടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണൽ പ്രദേശങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത് ശരിയല്ലെന്നും കൃത്യമായ അകലം പാലിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വാഹനങ്ങൾ മുന്നോട്ടെടുക്കുവാനും മറ്റും തടസ്സങ്ങൾ നേരിടുമെന്നും അധികൃതർ അറിയിച്ചു. മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ പാർക്കിങ്ങുകൾ പണമടച്ചുപയോഗിക്കണമെന്നും, അനുവദിച്ചിട്ടുള്ള പാർക്കിംഗ് സ്ലോട്ടുകളിൽ കൃത്യമായി പാർക്ക് ചെയ്യണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.