Monday
22 December 2025
31.8 C
Kerala
HomeIndiaസന്ന ഇർഷാദ് മാട്ടുവിന് ഡൽഹി വിമാനത്താവളത്തിൽ വീണ്ടും യാത്രാ വിലക്ക്

സന്ന ഇർഷാദ് മാട്ടുവിന് ഡൽഹി വിമാനത്താവളത്തിൽ വീണ്ടും യാത്രാ വിലക്ക്

ന്യൂദൽഹി – പുലിസ്റ്റർ പുരസ്‌കാര ജേതാവും കശ്മീരി ഫോട്ടോ ജേർണലിസ്റ്റുമായ സന്ന ഇർഷാദ് മാട്ടുവിന് ഡൽഹി വിമാനത്താവളത്തിൽ വീണ്ടും യാത്രാ വിലക്ക്. പുലിറ്റ്‌സർ സമ്മാനം വാങ്ങാൻ ന്യൂയോർക്കിലേക്ക് പോവാനിരിക്കെയാണ് സന്നയെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞത്.
”ന്യൂയോർക്കിലെ പുലിറ്റ്‌സർ അവാർഡ് സ്വീകരിക്കാനുള്ള യാത്രയിലായിരുന്നു ഞാൻ, എന്നാൽ ഡൽഹി എയർപോർട്ടിൽ ഇമിഗ്രേഷനിൽ എന്നെ തടഞ്ഞുനിർത്തി. സാധുവായ യു.എസ് വിസയും ടിക്കറ്റും കൈവശം വച്ചിട്ടും അന്താരാഷ്ട്ര യാത്രയിൽ നിന്നും വിലക്കുകയാണുണ്ടായത്.”-സന്ന ട്വിറ്ററിൽ കുറിച്ചു.
യാത്രാ വിലക്കിനുള്ള കാരണം വ്യക്തമല്ല. ഇത് രണ്ടാം തവണയാണ് സന്നയ്ക്ക് യാത്രാ വിലക്കുണ്ടാവുന്നത്. ഫഞ്ച് വിസ കൈവശമുണ്ടായിട്ടും ഡൽഹിയിൽനിന്ന് പാരീസിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയിരുന്നു. മോദി സർക്കാരിന്റെ ഭരണ പരാജയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച മാധ്യമ പ്രവർത്തകരെ ഭരണകൂടം വേട്ടയാടുന്നതിന്റെ തുടർച്ചയാണിതെന്നാണ് ട്വീറ്റിനോട് പലരും പ്രതികരിച്ചത്.
2022 മെയിലാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ സന്നയ്ക്ക് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചത്. റോയിട്ടേഴ്‌സ് ആയിരുന്നു ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

RELATED ARTICLES

Most Popular

Recent Comments