വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; തരൂരിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
102

തരൂരിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തെലങ്കാനയിലെ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ വെല്ലിവിളി. മറിച്ചാണെങ്കിൽ ശശി തരൂർ മാപ്പു പറയണം. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നത്
ആരോപണം തെളിയിക്കാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നുവെന്നും ഉണിത്താൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ എന്നാൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചത്.

 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.