നോയിഡയിലെ ലാബിൽ വൻ തീപിടിത്തം

0
139

നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചതായി ഫയർ ഓഫീസർ ജിതേന്ദ്ര കുമാർ സിംഗ് അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.