മല്ലികാർജുൻ ഖർഗെ കോൺഗ്രസ്‌ പ്രസിഡന്റ്; തരൂരിന് 1072 വോട്ടുകൾ

0
95

കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായി മുതിർന്ന നേതാവ്  മല്ലികാർജുൻ ഖർഗെ തെരഞ്ഞെടുക്കപ്പെട്ടു.  7897 വോട്ടുകൾ നേടിയാണ് ഖർഗേ ജയം സ്വന്തമാക്കിയത്. ഏക എതിർസ്ഥാനാർഥി  ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.

നീണ്ട 24 വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് നെഹ്റു കുടുംബത്തിന്‌ പുറത്തുനിന്നൊരാൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.