ഗാംബിയയില്‍ 69 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷ വിവരങ്ങള്‍ കേന്ദ്ര സർക്കാറിന് കൈമാറി

0
81

ഹരിയാന ആസ്ഥാനമായുള്ള കമ്പനി നിർമ്മിച്ച ചുമ സിറപ്പുകൾ കഴിച്ച് ഗാംബിയയില്‍ 69 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷ വിവരങ്ങള്‍ കേന്ദ്ര സർക്കാറിന് കൈമാറിയതായി ഗാംബിയന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രദേശിക ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ പ്രതീക്ഷയെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

കുറ്റകൃത്യത്തിന്റെ അന്തർദേശീയ സ്വഭാവം കണക്കിലെടുത്ത് ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിലെ അധികാരികള്‍ ഇന്റർപോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ ശൂപാര്‍ശകള്‍ പ്രകാരം, ഇന്റർപോൾ വഴിയോ സർക്കാരുകൾ തമ്മിലോ നടപടി സ്വീകരിക്കും,” ഗാംബിയൻ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള സഹകരണത്തില്‍ പ്രതീക്ഷയുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“ഞങ്ങളുടെ അന്വേഷണങ്ങൾ തുടരുകയാണ്, ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ ആരാണ് ഉത്തരവാദിയെന്ന് പറയുന്നതില്‍ കാര്യമില്ല. സംഭവത്തിൽ ആളുകൾ എല്ലായിടത്തും പ്രതിഷേധം നടത്തുകയാണ്, ഗാംബിയയിൽ നിന്നുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.