കുന്നപ്പിള്ളിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു

0
234

പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവച്ച് നിയമത്തിന് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ പ്രതിഷേധം തുടരുന്നു. എംഎൽഎ ഓഫീസിന്റെ പ്രവർത്തനവും നിലച്ച അവസ്ഥയിലായതിനാൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്‌. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഒക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പൊതുസമ്മളനവും നടത്തി.

താന്നിപ്പുഴയിൽനിന്ന് ആരംഭിച്ച പ്രകടനം ഒക്കൽ ജങ്ഷനിൽ സമാപിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. സി വി ശശി അധ്യക്ഷനായി. കെ ഡി ഷാജി, വനജ തമ്പി, പി കെ സാജു, ശാരദ മോഹൻ, കെ പി റെജിമോൻ, കെ എസ് ജയൻ, കെ ഒ ഫ്രാൻസിസ്, പോൾ വർഗീസ് എന്നിവർ സംസാരിച്ചു.